ഏകാധിപതികളെ കേരളം ഒരുകാലത്തും വച്ചുപൊറുപ്പിക്കില്ലെന്ന് വി.എം സുധീരന്‍

160

തിരുവനന്തപുരം: ഏകാധിപതികളെ കേരളം ഒരുകാലത്തും വച്ചുപൊറുപ്പിക്കില്ലെന്ന് കെ.പിസി.സി അധ്യക്ഷന്‍ വി.എം സുധീരന്‍. കാട്ടാള ഭരണത്തില്‍ നടക്കുന്ന കാര്യങ്ങളാണ് ഇന്നലെ തിരുവനന്തപുരത്ത് നടന്നത്. അവസരവാദികളായ ചില പോലീസുകാര്‍ പറയുന്നത് മുഖ്യമന്ത്രി ഏറ്റുപാടുന്നു. സത്യാഗ്രഹ പന്തലിലേക്ക് ഗ്രനേഡ് പ്രയോഗിച്ച പോലീസുകാര്‍ക്കെതിരെ നടപടി വേണം. അധികാര ലഹരിയില്‍ മുഖ്യമന്ത്രിക്ക് സമനില നഷ്ടമായ അവസ്ഥയിലാണ്. കേരളത്തില്‍ മുന്‍പ് ഒരുകാലത്തും മാധ്യമപ്രവര്‍ത്തകര്‍ ഇത്രയധികം അപമാനിക്കപ്പെട്ടിട്ടില്ലെന്നും സുധീരന്‍ പറഞ്ഞു.ഇന്നലെ യൂത്ത് കോണ്‍ഗ്രസ് സമരത്തിനു നേരെയുണ്ടായ പോലീസ് നടപടിയിലും മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിച്ചും മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു സുധീരന്‍.

NO COMMENTS

LEAVE A REPLY