കന്യാസ്ത്രീകള്‍ക്ക് സര്‍ക്കാര്‍ നീതി ഉറപ്പാക്കണമെന്ന് വി എം സുധീരന്‍

175

തിരുവനന്തപുരം : കന്യാസ്ത്രീകള്‍ക്ക് സര്‍ക്കാര്‍ നീതി ഉറപ്പാക്കണമെന്ന് കോണ്‍ഗ്രസ്സ് നേതാവ് വി എം സുധീരന്‍. കന്യാസ്ത്രീയെ നികൃഷ്ടമായ ഭാഷയില്‍ ആക്ഷേപിച്ച പി സി ജോര്‍ജിന്റെ പ്രസ്താവന അങ്ങേയറ്റം അപലപനീയമാണെന്നും സുധീരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

നീതിക്കുവേണ്ടിയുള്ള കന്യാസ്ത്രീകളുടെ സമരത്തെ അതീവ ഗൗരവത്തോടെ കാണാനും അവർക്ക് നീതി ഉറപ്പാക്കാനും സർക്കാരിൻറെ ഭാഗത്ത് നിന്നും അടിയന്തിര ഇടപെടൽ ഉണ്ടാകേണ്ടതാണ്.

ജലന്തർ ബിഷപ്പിനെതിരെ അവർ ഉന്നയിച്ച പരാതിയിൽ സത്യസന്ധവും കാര്യക്ഷമവുമായ രീതിയിൽ അന്വേഷണം നടത്തി നിയമാനുസൃത നടപടികൾ സ്വീകരിക്കുന്നതിന് പോലീസ് ഇനിയും കാലതാമസം ഉണ്ടാക്കുന്നത് തികഞ്ഞ നീതിനിഷേധമാണ്.

പരാതിക്കാരിയായ കന്യാസ്ത്രീയെയും അവരെ പിന്തുണയ്ക്കുന്നവരെയും നിന്ദ്യവും നികൃഷ്ടവുമായ ഭാഷയിൽ ആക്ഷേപിച്ച പി.സി ജോർജ്ജിന്റെ നടപടി അങ്ങേയറ്റം അപലപനീയമാണ്.

NO COMMENTS