തിരുവനന്തപുരം : തെറ്റായ തീരുമാനത്തിന് കിട്ടിയ തിരിച്ചടിയാണ് കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജ് ഓര്‍ഡിനന്‍സ് റദ്ദാക്കിയ സുപ്രീം കോടതി വിധിയെന്ന് വിഎം സുധീരന്. ഓര്‍ഡിനന്‍സ് റദ്ദാക്കിയ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് വിടി ബല്‍റാം എംഎല്‍എയും വ്യക്തമാക്കിയിരുന്നു. വിദ്യാഭ്യാസ കച്ചവടത്തിനുള്ള നീക്കമാണ് നടന്നതെന്നാണ് അദ്ദേഹം പറഞ്ഞത്.