കണ്ണൂര്‍• ജനകീയ സമരങ്ങളെ ക്രൂരമായി അടിച്ചമര്‍ത്തുന്ന പൊലീസ് രാജ് ആണു സംസ്ഥാനത്തു മുഖ്യമന്ത്രി പിണറായി വിജയന്‍ നടപ്പാക്കുന്നതെന്നു കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍. അധികാരത്തില്‍ കയറുന്നതിനു മുന്‍പു പറഞ്ഞ വാക്കും പ്രവൃത്തിയും തമ്മില്‍ വലിയ വ്യത്യാസം കാട്ടിയ പിണറായി സര്‍ക്കാര്‍ ജനങ്ങള്‍ക്കു മുന്‍പില്‍ അപഹാസ്യരായെന്നും വി.എം.സുധീരന്‍ പറഞ്ഞു. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചതിനെ തുടര്‍ന്നു മര്‍ദനമേറ്റ കെഎസ്യു പ്രവര്‍ത്തകനെ ആശുപത്രിയില്‍ സന്ദര്‍ശിക്കുകയായിരുന്നു സുധീരന്‍മന്ത്രിമാര്‍ക്കു പൈലറ്റ് വാഹനങ്ങള്‍ വേണ്ടെന്നു പ്രഖ്യാപിച്ചവരാണ് ഇടത് മന്ത്രിമാര്‍. അവരുടെ മുഖ്യമന്ത്രിയാണ് ഇപ്പോള്‍ നൂറു കണക്കിനു പൊലീസുകാരുടെ അകമ്ബടിയോടെ സ്വന്തം ജില്ലയില്‍ നടക്കുന്നത്. അഴിമതിക്കെതിരെ യുദ്ധം പ്രഖ്യാപിച്ച് അധികാരത്തിലേറിയവര്‍ സ്വന്തക്കാരെ അധികാര സ്ഥാനങ്ങളില്‍ തിരുകിക്കയറ്റുന്ന തിരക്കിലാണ്. യോഗ്യതയില്ലാത്ത ബന്ധുക്കള്‍ക്ക് നിയമനം നല്‍കി സത്യപ്രതിജ്ഞാ ലംഘനം നടത്തിയ ഇ.പി.ജയരാജന്‍ മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്നും വി.എം.സുധീരന്‍ ആവശ്യപ്പെട്ടു.