ബന്ധുനിയമനം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ പങ്കും അന്വേഷിക്കണം: വി.എം.സുധീരന്‍

140

ബന്ധുനിയമനം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ പങ്കും അന്വേഷിക്കണമെന്ന് കെ.പി.സി.സി.പ്രസിഡന്റ് വി.എം.സുധീരന്‍ ആവശ്യപ്പെട്ടു.മുഖ്യമന്ത്രി ആറിയാതെ പൊതുമേഖല സ്ഥാപനങ്ങളില്‍ ഒരു പ്രധാനനിയമനവും നടക്കില്ല. അതുകൊണ്ട് ഈ നിയമനം മുഖ്യമന്ത്രി അറിഞ്ഞില്ലെന്ന് ആര്‍ക്കും പറയാനാകില്ലെന്ന് സുധീരന്‍ പറഞ്ഞു. ബന്ധുനിയമനം സംബന്ധിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയിട്ടും ഒരു നടപടിയും ഇതേവരെ ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷം നടപടിയെടുക്കാമെന്ന പ്രതികരണമാണ് വിജിലന്‍സ് മേധാവിയുടേത്. ഇത് ഇരട്ടത്താപ്പാണ്. ബന്ധുനിയമന വിഷയത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ എന്ത് നടപടി സ്വീകരിക്കുമെന്ന് അറിയാന്‍ കേരളം കാത്തിരിക്കുകയാണ്.
ഭരണഘടനയേയും ജനങ്ങളേയും വെല്ലുവിളിച്ച് വളരെ ഗുരുതരമായ തെറ്റ് ചെയ്ത വ്യവസായ മന്ത്രിക്ക് ആ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല. അദ്ദേഹം സ്വയം രാജിവയ്ക്കുകയോ അല്ലെങ്കില്‍ പുറത്താക്കുകയോ ആണ് വേണ്ടത്. തെറ്റ് ചെയ്തതായി സ്വയം ബോധ്യമുള്ളത് കൊണ്ടാണ് ഇ.പി.ജയരാജന്‍ മൗനം പാലിക്കുന്നതെന്നും സുധീരന്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY