ആലപ്പുഴ• മറ്റൊരു മാര്‍ഗവുമില്ലാത്തതിനാലാണ് ബന്ധുനിയമന വിവാദത്തില്‍ വ്യവസായ മന്ത്രി ഇ.പി.ജയരാജന് രാജിവച്ചതെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം സുധീരന്. ആലപ്പുഴയില്‍ വാര്‍ത്താ സമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം. ജയരാജന്റെ നടപടി സ്വാഭാവികമാണ്. ജയരാജനു മുന്നില്‍ മറ്റു വഴികളില്ലായിരുന്നു. പൊതുമേഖല സ്ഥാപന നിയമനങ്ങള്‍ മുഖ്യമന്തി അറിഞ്ഞില്ല എന്നതു വിശ്വസനീയമല്ല. മുഖ്യമന്ത്രിയുടെ പങ്കും അന്വേഷിക്കണം. രാജിയുടെ അടിസ്ഥാനത്തിലും പ്രക്ഷോഭത്തില്‍നിന്ന് യുഡിഎഫ് പിന്നോട്ടില്ല. 17ലെ യുഡിഎഫ് മാര്‍ച്ച് മുന്‍ നിശ്ചയിച്ച പ്രകാരം നടക്കും സുധീരന് പറഞ്ഞു.