ആശിക്കും ഭൂമി ആദിവാസികള്‍ക്ക് എന്ന പദ്ധതിയുമായും ബന്ധപ്പെട്ട ആക്ഷേപങ്ങളെ സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്തണം : വി.എം.സുധീരന്‍

172

വയനാട് ജില്ലയിലെ അരിവാള്‍ രോഗികള്‍ക്കും, ആശിക്കും ഭൂമി ആദിവാസികള്‍ക്ക് എന്ന പദ്ധതിയുമായും ബന്ധപ്പെട്ട ആക്ഷേപങ്ങളെ സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.മാധ്യമവാര്‍ത്തകളെ തുടര്‍ന്ന് ഇത് സംബന്ധിച്ച് നേരത്തെ അന്വേഷണം നടത്തിയ ആദിവാസി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഐ.സി.ബാലകൃ്ണന്റെയും ഡി.സി.സി. പ്രസിഡന്റ് കെ.എല്‍.പൗലോസിന്റെയും ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയനും പട്ടികജാതി പട്ടികവര്‍ഗ വകുപ്പ്മന്ത്രി എ.കെ.ബാലനും നല്‍കിയ കത്തില്‍ സുധീരന്‍ ഈ ആവശ്യം ഉന്നയിച്ചത്.

NO COMMENTS

LEAVE A REPLY