അതിരപ്പള്ളി പദ്ധതിയുമായി വീണ്ടും വൈദ്യുതി മന്ത്രി മുന്നോട്ടുവരുന്നത് അഴിമതി ആരോപണങ്ങളും, ക്രമസമാധാനതകര്‍ച്ചയുംമൂലം സര്‍ക്കാരിനുണ്ടായ രാഷ്ട്രീയ-ഭരണപ്രതിസന്ധിയില്‍നിന്നും ജനങ്ങളുടെ ശ്രദ്ധതിരിക്കാനാണെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍ പറഞ്ഞു. ഈ പദ്ധതി അപ്രസക്തവും പ്രയോജനരഹിതവുമാണെന്ന് ഇതേക്കുറിച്ച് വിലയിരുത്തുന്ന ആര്‍ക്കും മനസ്സിലാകും. അതിരപ്പള്ളി പദ്ധതിയ്‌ക്കെതിരെ ഉയര്‍ന്നുവന്ന പ്രധാനവിയോജിപ്പുകള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ട ചിലത് ഇതാണ്:
* ഈ പദ്ധതിയ്ക്ക് ആവശ്യമായ ജലലഭ്യത ഇല്ല.
* പദ്ധതികൊണ്ട് ലക്ഷ്യമിട്ട വൈദ്യുതി ഉത്പാദിപ്പിക്കാനാകില്ല.
* വൈദ്യുതി ഉല്‍പാദനചെലവ് കണക്കാക്കിയതിലും വളരെകൂടുതലാകും.
* ചാലക്കുടി കീഴ്‌നദീതടത്തിലെ കുടിവെള്ളം, ജലസേചനാവശ്യങ്ങളെ ദോഷകരമായി ബാധിക്കും.
* കൂടാതെ ഈ മേഖലയിലെ 14000 ഹെക്ടര്‍ ജലസേചന സൗകര്യം ഇല്ലാതാക്കും.
* ഇരുപതില്‍പരം തദ്ദേശഭരണസ്ഥാപനങ്ങളിലെ കുടിവെള്ള ലഭ്യത കുറയ്ക്കും.
* അതിരപ്പള്ളി പദ്ധതി വരുന്നതോടെ നിര്‍ത്തലാക്കപ്പെടുന്ന ഇടമലയാര്‍ ആഗ്മെന്റേഷന്‍ സ്‌കീമില്‍ നിന്നം ഇപ്പോള്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതി നഷ്ടപ്പെടും.
* പെരിയാറിലെ ജലലഭ്യത കുറയും.
* ആദിവാസി സമൂഹത്തിന്റെ ജീവിതത്തെയും ആവാസവ്യവസ്ഥയെയും പ്രതികൂലമായി ബാധിക്കും.
* അപൂര്‍വ്വ ജീവജാലങ്ങളുടെ നിലനില്‍പ്പ് ഇല്ലാതാകും.
* ജനലക്ഷങ്ങളെ ആകര്‍ഷിക്കുന്ന അതിരപ്പള്ളി-വാഴച്ചാല്‍ ജലപാതങ്ങളിലേയ്ക്കുള്ള നീരൊഴുക്കിന് ഗണ്യമായ കുറവുണ്ടാകും. ഇത് ഈ മേഖലയിലെ വിനോദസഞ്ചാരത്തെ പ്രതികൂലമായി ബാധിക്കും.
* പൊതുവെ സമൂഹത്തിന് കോട്ടമായിത്തീരുന്ന ഈ പദ്ധതി നടപ്പിലാക്കുന്നതിലൂടെ വൈദ്യുതിബോര്‍ഡിലെ ‘നിര്‍മ്മാണലോബിക്ക്’ മാത്രമാണ് നേട്ടം.
* പദ്ധതിയുടെ പ്രയോജനമല്ല മറിച്ച് അതിലൂടെ കോണ്‍ട്രാക്ട്രര്‍മാരുടെ താല്‍പര്യ സംരക്ഷണമാണ് ഇതിലൂടെ ഈ ലോബിലക്ഷ്യമിടുന്നത്.
അതിരപ്പള്ളി പദ്ധതിയെക്കുറിച്ച് സംസാരിക്കുന്നതിനുമുമ്പ് ഈ കാര്യത്തില്‍ നിരന്തരമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവരുന്ന ചാലക്കുടിപുഴ സംരക്ഷണസമിതി ഭരവാഹികളുമായി ചര്‍ച്ച ചെയ്യുകയാണു മന്ത്രി ചെയ്യേണ്ടത്.
അസാധ്യവും അപ്രായോഗികവുമായ ഈ പദ്ധതിയുടെപേരില്‍ ഇനിയും സമയം കളയാതിരിക്കുന്നതാണ് നല്ലതെന്ന് സുധീരന്‍ പറഞ്ഞു.