മദ്യത്തിന്‍റെ ഉപഭോഗം വര്‍ദ്ധിക്കുന്നതിന് ഇടയാക്കുന്ന ഹൈക്കോടതിവിധി നിര്‍ഭാഗ്യകരം : വി.എം. സുധീരന്‍

236

മദ്യത്തിന്‍റെ ഉപഭോഗം വര്‍ദ്ധിക്കുന്നതിന് ഇടയാക്കുന്ന കഴിഞ്ഞ ദിവസത്തെ ഹൈക്കോടതിവിധി നിര്‍ഭാഗ്യകരമാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍ പറഞ്ഞു.ബാറുകളില്‍ നിന്നും ബിയറും വൈനും പുറത്തു ചില്ലറവില്‍പ്പന നടത്തുന്നത് നിയമവിരുദ്ധമല്ലെന്നും ഇതിനായി കൂടുതല്‍ വില്‍പ്പന കൗണ്ടറുകള്‍ തുറക്കുന്നത് ക്രമവിരുദ്ധമല്ലെന്നുമുള്ള ഹൈക്കോടതിവിധി മദ്യ ഉപഭോഗത്തിന് സഹായകരമായ സാഹചര്യത്തിലേക്കാണ് എത്തിക്കുകയെന്ന് സുധീരന്‍ പറഞ്ഞു.ഈ വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകേണ്ടത് ആവശ്യമാണ്. അതോടൊപ്പം തന്നെ ബന്ധപ്പെട്ട ചട്ടങ്ങളില്‍ ഭേദഗതി വരുത്തണമെന്നും സുധീരന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.

NO COMMENTS

LEAVE A REPLY