കൊല്ലം അഞ്ചാലുംമൂട് പോലീസ് സ്‌റ്റേഷനില്‍ നിരപരാധികളായ ദളിത് യുവാക്കളെ അടിസ്ഥാന രഹിതമായ കുറ്റാരോപണം നടത്തി കസ്റ്റഡിയിലെടുത്ത നിയമവിരുദ്ധമായി അഞ്ച് ദിവസത്തോളം മൃഗീയവും പ്രാകൃതവും അതിക്രൂരവുമായ മൂന്നാംമുറ നടത്തിയ സംഭവത്തില്‍ ഉന്നത തലത്തിലുള്ള അന്വേഷണം നടത്തണമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍ ആവശ്യപ്പെട്ടു.
കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനവും മാതൃകപരവുമായ നടപടി സ്വീകരിക്കണം. മൂന്നാംമുറയും കസ്റ്റഡിമരണവും സംസ്ഥാനത്തെ പോലീസ് സ്‌റ്റേഷനുകളില്‍ വര്‍ദ്ധിച്ച് വരികയാണെന്നും സുധീരന്‍ ആരോപിച്ചു.