കൊച്ചി: സൗമ്യവധക്കേസിലെ തിരിച്ചടിക്ക് കാരണം സി.പി.എമ്മിനുള്ളിലെ വൈരുധ്യമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. സര്‍ക്കാര്‍ മന:പൂര്‍വ്വം വരുത്തിയ വീഴ്ചയാണിതെന്നും അദ്ദേഹം പറഞ്ഞു.
വധശിക്ഷയെ ചൊല്ലിയുള്ള വാദപ്രതിവാദങ്ങള്‍ നടക്കട്ടെ. അപൂര്‍വ്വങ്ങളില്‍ അപൂര്‍വമായ കേസുകളില്‍ വധശിക്ഷ നല്‍കാറുണ്ട്. നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ പ്രതിക്ക് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ സര്‍വസാധ്യതകളും ആരായണം. അതിന് താത്വിക നിലപാടുകള്‍ തടസ്സമാകരുത്. കേസിലുണ്ടായ തിരിച്ചടി യാദൃശ്ചികമായി കാണാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സുധീരന്‍