അംഗങ്ങളായിരിക്കെ മരണപ്പെട്ട വ്യക്തികളുടെ കുടുംബത്തിനു നല്‍കിവരുന്ന ഒ.ഐ.സി.സി. ഗ്ലോബല്‍ കമ്മിറ്റി കുടുംബ സഹായ ഫണ്ട് കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍ ഇന്ദിരാഭവനില്‍ വച്ച് വിതരണം ചെയ്തു.റിയാദ്, ജിദ്ദ, ദമാം, എന്നിവിടങ്ങളിലെ ഒ.ഐ.സി.സി. അംഗങ്ങളുടെ കുടുംബങ്ങള്‍ക്ക് 21 ലക്ഷം രൂപയുടെ സഹായ ഫണ്ടാണ് വിതരണം ചെയ്തത്.
കെ.പി.സി.സി. ജനറല്‍ സെക്രട്ടറി എന്‍.സുബ്രമണ്യം അധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി. വൈസ് പ്രസിഡന്റ് എം.എം. ഹസ്സന്‍, കെ.പി.സി.സി. ഭാരവാഹികളായ അഡ്വ. പി. എം. സുരേഷ് ബാബു, കെ.പി.സി.സി. സെക്രട്ടറിമാരായ മാന്നാര്‍ അബ്ദുള്‍ ലത്തീഫ്, വി.വി. പ്രകാശ്, പി.ടി. അജയ് മോഹന്‍ എന്നിവര്‍ പ്രസംഗിച്ചു. ഒ.ഐ.സി.സി. ഭാരവാഹികളായ റഷീദ് കൊളത്തറ, കെ.റ്റി.എ മുനീര്‍, അബ്ദുറഹീം ഇസ്മായില്‍, ശങ്കരപ്പിള്ള കുമ്പളത്ത്, ജിഫിന്‍ അരിപ്രക്കാട് എന്നിവര്‍ പങ്കെടുത്തു.