ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടില്‍ പക്ഷിപ്പനി ബാധിച്ച താറാവുകളുടെ ഉടമകള്‍ക്ക് യഥാര്‍ത്ഥ നഷ്ടം കണക്കിലെടുത്ത് സാമ്പത്തിക സഹായം നല്‍കണമെന്നും ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പ് വരുത്താന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.കുട്ടനാട്ടില്‍ പക്ഷിപ്പനി ബാധിച്ച താറാവുകള്‍ വന്‍തോതില്‍ ചത്ത് ഒടുങ്ങുകയാണ്. പക്ഷിപ്പനി മറ്റിടങ്ങളിലേക്ക് വ്യാപിക്കാതിരിക്കാനും നിര്‍മാര്‍ജ്ജനം ചെയ്യാനും യുദ്ധകാല അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രിക്കും മൃഗസംരക്ഷണവകുപ്പു മന്ത്രിക്കും അയച്ച കത്തിലാണ് സുധീരന്‍ ഈ ആവശ്യങ്ങള്‍ ഉന്നയിച്ചത്.