പരാതി പറയാനെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വി.എം സുധീരന്‍ അധിക്ഷേപിച്ച്‌ സംസാരിക്കുന്നതിന്‍റെ വീഡിയോ വൈറലാകുന്നു

168

https://youtu.be/VqqOTcUA6KE

കണ്ണൂര്‍: പരാതി പറയാനെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന്‍ അധിക്ഷേപിച്ച്‌ സംസാരിക്കുന്നതിന്‍റെ വീഡിയോ വൈറലാകുന്നു. കണ്ണൂരില്‍ പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു സംഭവം. പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരാതിയുമായി സുധീരനെ സമീപിച്ചപ്പോഴാണ് അദ്ദേഹം ക്രുദ്ധനായത്. പ്രാദേശിക ചാനലിന്‍റെ ക്യാമറയില്‍ പതിഞ്ഞ സംഭവം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. സുധീരനെതിരായ ട്രോളുകളും സജീവമാണ്. അതേസമയം പ്രവര്‍ത്തകനെ അധിക്ഷേപിച്ചുവെന്ന വാര്‍ത്തയോട് സുധീരന്‍ പ്രതികരിച്ചിട്ടില്ല. വാര്‍ത്തയോട് പ്രതികരിക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ തീരുമാനം. കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ സുധീരന്‍ നടത്തുന്ന ഇടപെടലുകളില്‍ അസ്വസ്ഥരായ സി.പി.എം നടത്തുന്ന പ്രചാരണമാണ് ഇതെന്ന് അദ്ദേഹത്തോട് സുധീരനോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY