വ്യാജരേഖ ചമച്ച് സര്‍ക്കാര്‍ ഭൂമി തട്ടിയകേസ് വാദിക്കാന്‍ സുശീല ഭട്ടിനെ നിമയമിക്കണം : വി.എം. സുധീരന്‍

171

അഞ്ച് ലക്ഷം ഏക്കറോളം വരുന്ന സര്‍ക്കാര്‍ ഭൂമി വ്യാജരേഖകള്‍ ചമച്ച് അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഹാരിസണ്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ സര്‍ക്കാര്‍ നടത്തുന്ന കേസ് നിര്‍ണ്ണായക ഘടത്തില്‍ എത്തിനില്‍ക്കുന്ന സന്ദര്‍ഭത്തില്‍ ഇതുമായി ബന്ധപ്പെട്ട കേസുകള്‍ തുടര്‍ന്ന് നടത്തുന്നതിന് നേരത്തെ തന്നെ ഫലപ്രദമായി പ്രവര്‍ത്തിച്ചുവന്ന അഡ്വ. സുശീല.ആര്‍.ഭട്ടിനെ തന്നെ ഏല്‍പ്പിക്കണമെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന്‍ ആവശ്യപ്പെട്ടു. ആയിരക്കണക്കിന് വരുന്ന രേഖകള്‍ കൃത്യമായി പഠിച്ച് ഈ കേസുകളുടെ കാര്യത്തില്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ച സുശീല ഭട്ടിനെ നീക്കിയ സര്‍ക്കാര്‍ നടപടി വളരെ സംശയങ്ങള്‍ക്ക് ഇടവരുത്തിയിട്ടുണ്ട്.ഇനിയെങ്കിലും ദുരഭിമാനവും അന്ധമായ രാഷ്ട്രീയ താല്‍പ്പര്യങ്ങളും വെടിഞ്ഞ് പൊതുതാല്‍പ്പര്യം സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ തയ്യാറാകണമെന്ന് സുധീരന്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY