വനിതകള്‍ ഉള്‍പ്പടെയുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് അന്യായമായി എടുത്ത കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം : വി.എം.സുധീരന്‍

202

മാധ്യമ സ്വാതന്ത്രത്തിന് മേല്‍ കരിനിഴല്‍ വീഴ്ത്തി തിരുവനന്തപുരത്ത് വനിതകള്‍ ഉള്‍പ്പടെയുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് അന്യായമായി എടുത്ത കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന്‍ ആഭ്യര്‍ത്ഥിച്ചു.കേരള പിറവിയുടെ 60 ാം വാര്‍ഷികം ആഘോഷിക്കുന്ന ഈ അവസരത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ നേര്‍ക്കുണ്ടായ ഈ കടുത്ത അനീതിക്ക് പരിഹാരം ഉണ്ടാകണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

NO COMMENTS

LEAVE A REPLY