കേരളപ്പിറവിയുടെ ആഘോഷപരിപാടി എല്ലാവരെയും പങ്കെടുപ്പിച്ചുകൊണ്ട് നടത്തേണ്ടതായിരുന്നു : വി.എം.സുധീരന്‍

134

കേരളപ്പിറവിയുടെ 60-ാം വാര്‍ഷികം സംബന്ധിച്ച സര്‍ക്കാര്‍തല ആഘോഷപരിപാടി അനിവാര്യരായ എല്ലാവരെയും പങ്കെടുപ്പിച്ചുകൊണ്ട് കുറ്റമറ്റ രീതിയില്‍ ഒരുമയോടെ നടത്തേണ്ടതായിരുന്നെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന്‍ പറഞ്ഞു.മുന്‍ മുഖ്യമന്ത്രി എ.കെ. ആന്റണിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫോണിലൂടെ ക്ഷണിച്ചിരുന്നു. അതനുസരിച്ച് പരിപാടിയില്‍ പങ്കെടുക്കുന്നതിന് മാത്രമായി അദ്ദേഹം ഡല്‍ഹിയില്‍ നിന്നും വരികയും ചെയ്തു. എന്നാല്‍ പരിപാടി സംബന്ധിച്ച ക്ഷണപത്രികയില്‍ അദ്ദേഹത്തിന്റെ പേര് ഉള്‍പ്പെടുത്തിയിരുന്നില്ല. മുന്‍ മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ ചാണ്ടിയെയും മുന്‍കൂട്ടി ഈ പരിപാടിയിലേക്ക് ക്ഷണിക്കാന്‍ തയ്യാറായില്ല. മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെയും പേര് പരിപാടിയില്‍ ഉള്‍പ്പെടുത്തി കണ്ടില്ല. കേരളത്തില്‍ മുന്‍ മുഖ്യമന്ത്രിമാര്‍ക്ക് അര്‍ഹിക്കുന്ന പരിഗണന നല്‍കാതെ സര്‍ക്കാര്‍ പരിപാടിയില്‍ പങ്കെടുപ്പിക്കാതിരുന്നത് അവരോടുള്ള അനാദരവും ഔചിത്യമര്യാദ ഇല്ലായ്മയുമാണ്. മുന്‍ മുഖ്യമന്ത്രിമാരായ എ.കെ. ആന്റണിയ്ക്കും ഉമ്മന്‍ ചാണ്ടിക്കും അര്‍ഹമായ പരിഗണന നല്‍കാതെയുള്ള പരിപാടിയില്‍ പങ്കെടുക്കാനാവില്ല എന്നതുകൊണ്ടാണ് ഇന്നത്തെ പരിപാടിയില്‍ താനും പങ്കെടുക്കാതിരുന്നതെന്നും സുധീരന്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY