മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ മുന്‍ വൈസ് പ്രസിഡന്റുമായിരുന്ന
അഡ്വ. സുദര്‍ശനന്‍ പിള്ളയുടെ നിര്യാണത്തില്‍ കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന്‍ അനുശോചിച്ചു.
തിരുവനന്തപുരം ജില്ലയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് നിര്‍ണ്ണായകമാണ്.
വര്‍ക്കല മുനിസിപ്പല്‍ ചെയര്‍മാന്‍ എന്നനിലയില്‍ വര്‍ക്കലയുടെ വികസനത്തിനും ജനനന്മയ്ക്കും വേണ്ടി നിസ്വാര്‍ഥമായി പ്രവര്‍ത്തിച്ച അദ്ദേഹത്തിന്റെ സേവനങ്ങള്‍ എന്നെന്നും സ്മരിക്കപ്പെടും.സുദര്‍ശനന്‍ പിള്ളയുടെ നിര്യാണം കോണ്‍ഗ്രസ് പാര്‍ട്ടിക്ക് തിരാനഷ്ടമാണെന്നും സുധീരന്‍ അനുശോചിച്ചു.