എന്‍.ഡി.ടി.വിക്ക് ഒരു ദിവസത്തെ സംപ്രേഷണത്തിന് നിരോധനമേര്‍പ്പെടുത്തിയ നടപടി കേന്ദ്രസര്‍ക്കാരിന്‍റെ സ്വേച്ഛാധിപത്യ പ്രവണതയാണ് പ്രകടമാക്കുന്നത് : വി.എം.സുധീരന്‍

238

എന്‍.ഡി.ടി.വിയുടെ ഹിന്ദി വാര്‍ത്താ ചാനലിന്‍റെ ഒരു ദിവസത്തെ സംപ്രേഷണത്തിന് നിരോധനമേര്‍പ്പെടുത്തിയ നടപടി കേന്ദ്രസര്‍ക്കാരിന്‍റെ സ്വേച്ഛാധിപത്യ പ്രവണതയാണ് പ്രകടമാക്കുന്നതെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന്‍ പറഞ്ഞു. ഏകപക്ഷീയമായ കേന്ദ്രസര്‍ക്കാരിന്‍റെ ഈ നടപടി മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്ന് കയറ്റമാണ്. പ്രതിഷേധാര്‍ഹമായ ഇത്തരം നടപടിയില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

NO COMMENTS

LEAVE A REPLY