പ്രശസ്ത കര്‍ണ്ണാടിക് സംഗീതജ്ഞനും ഗായകനുമായിരുന്ന ബാലമുരളീകൃഷ്ണയുടെ നിര്യാണത്തില്‍ കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന്‍ അനുശോചിച്ചു. ഇന്ത്യ കണ്ട മികച്ച ശാസ്ത്രീയ സംഗീതജ്ഞരില്‍ പ്രമുഖനായിരുന്നു ബാലമുരളീകൃഷ്ണ. സാധാരണ സംഗീത ആസ്വാദകന് പോലും കര്‍ണ്ണാടക സംഗീതത്തിന്റെ സൗന്ദര്യം എല്ലാതലങ്ങളിലും അനുഭവവേദ്യമാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. വ്യത്യസ്തമായ ഈ സംഗീതദര്‍ശനം തന്നെയായിരുന്നു ബാലമുരളീകൃഷ്ണയെ കര്‍ണ്ണാടിക് സംഗീത കുലപതിയാക്കിയതും. അദ്ദേഹത്തിന്റെ ദേഹവിയോഗം സംഗീത മേഖലയ്ക്ക് തീര്‍ത്താല്‍ തീരാത്ത നഷ്ടമാണെന്നും സുധീരന്‍ അനുസ്മരിച്ചു.