സ്വാശ്രയസമരത്തില്‍ പങ്കെടുത്ത കെ.എസ്.യു., യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നിരന്തരമായി വേട്ടയാടുന്ന കരുനാഗപ്പള്ളി പോലീസിന്‍റെ നടപടി അപലപനീയമാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍ പറഞ്ഞു.കരുനാഗപ്പള്ളി എ.സി.പിയും സി.ഐയും വൈരാഗ്യബുദ്ധിയോടുകൂടിയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരോടും വിദ്യാര്‍ത്ഥി-യുവജന പ്രവര്‍ത്തകരോടും പെരുമാറുന്നത്. ഒരേ കേസില്‍ തന്നെ രണ്ടു പ്രാവശ്യമാണ് യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു. പ്രവര്‍ത്തകരെ പി.ഡി.പി.പി. ആക്റ്റ് ചുമത്തി ജയിലിലടച്ചത്. കേസുമായി ബന്ധമില്ലത്ത വിധു എന്ന പ്ലസ് റ്റു വിദ്യാര്‍ത്ഥിയെ ഇന്ന് അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തിരിക്കുകയാണ്. ഇതേപ്പറ്റി അന്വേഷിക്കാന്‍ കരുനാഗപ്പള്ളി സ്റ്റേഷനിലെത്തിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ആര്‍ മഹേഷിനെ കൈയ്യേറ്റം ചെയ്ത കരുനാഗപ്പള്ളി എ.സി.പിക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.