കേരളത്തില്‍ എയിംസ് സ്ഥാപിക്കുമെന്ന പ്രഖ്യാപനത്തില്‍ നിന്നും പിന്‍മാറിയ കേന്ദ്രസര്‍ക്കാരിന്‍റെ നടപടി പ്രതിഷേധാര്‍ഹം : വി.എം.സുധീരന്‍

169

കേരളത്തില്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്(എയിംസ് )സ്ഥാപിക്കുമെന്ന പ്രഖ്യാപനത്തില്‍ നിന്നും പിന്‍മാറിയ കേന്ദ്രസര്‍ക്കാരിന്റെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന്‍ പറഞ്ഞു.
യു.പി.എ. സര്‍ക്കാരും തുടര്‍ന്ന് നിലവിലുള്ള കേന്ദ്രസര്‍ക്കാരും നല്‍കിയ ഉറപ്പ് പാലിക്കാത്തത് കേരളത്തോട് കാണിക്കുന്ന കടുത്ത അനീതിയാണ്. കേരളം പ്രതീക്ഷയോടെ കാത്തിരിക്കുന്ന എയിംസിന്റെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ഇപ്പോഴത്തെ നിലപാട് പുന:പരിശോധിക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

NO COMMENTS

LEAVE A REPLY