ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടി ജനദ്രോഹം : വി.എം. സുധീരന്‍

158

നോട്ട് പിന്‍വലിക്കല്‍, നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം, റേഷനരി മുട്ടിച്ചത് ഉള്‍പ്പടെ ജനങ്ങളുടെ ജീവിതം ദുസ്സഹമായിരിക്കുന്ന സാഹചര്യത്തില്‍ ബസ് ചാര്‍ജ്ജ് കൂടി വര്‍ദ്ധിപ്പിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടി ജനദ്രോഹമാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍ പറഞ്ഞു. കെ.എസ്.ആര്‍.ടി.സിയുടെ നഷ്ടവും സാമ്പത്തിക പ്രതിസന്ധിയും പരിഹരിക്കുന്നതിന് ഫലപ്രദമായ മറ്റ് നടപടികള്‍ സ്വീകരിക്കാമെന്നിരിക്കെയാണ് ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ച് ജനങ്ങളെ കൂടുതല്‍ ദുരിതത്തിലാക്കിയിരിക്കുന്നത്. എത്രയും വേഗത്തില്‍തന്നെ ബസ് ചാര്‍ജ്ജ് വര്‍ദ്ധനവ് പിന്‍വലിക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

NO COMMENTS

LEAVE A REPLY