ഒറ്റപ്പാലം: ജനവികാരത്തിന് മുന്നില്‍ പിണറായി സര്‍ക്കാരിന് കീഴടങ്ങേണ്ടിവന്നുവെന്ന് ബി.ജെ.പി നേതാവ് വി മുരളീധരന്‍. ഗത്യന്തരമില്ലാതെയാണ് ഇ.പി ജയരാജന് രാജിവെക്കേണ്ടിവന്നത്.ജയരാജനെ രക്ഷപെടുത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും പരാജയപ്പെട്ടു. ജയരാജന്റെ രാജികൊണ്ട് പ്രശ്നങ്ങള്‍ അവസാനിക്കില്ല.വിജിലന്‍സിന് ബി.ജെ.പി നല്‍കിയ പരാതിയില്‍ നിഷ്പക്ഷ അന്വേഷണം ഉണ്ടാകണം. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.