ചെങ്ങന്നൂര്‍ : ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ആരുടേയും വോട്ട് സ്വീകരിക്കുമെന്ന് വി മുരളീധരന്‍. മാണി വിഷയത്തില്‍ കുമ്മനം രാജശേഖരന്റേതാണ് പാര്‍ട്ടി നിലപാടെന്നും മുരളീധരന്‍ പറഞ്ഞു. മാണിക്കെതിരായ മുരളീധരന്റെ പ്രസ്താവന ബിജെപിയില്‍ ചേരിപ്പോര് രൂക്ഷമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് നിലപാട് തിരുത്തി മുരളീധരന്‍ രംഗത്ത് വന്നത്.