തിരുവനന്തപുരം : നവകേരളം സൃഷ്ടിക്കുന്നതില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്ന് വി.മുരളീധരന്‍ എംപി. ദുരിതാശ്വാസ ക്യാമ്ബുകളെക്കുറിച്ച് ധാരാളം പരാതികള്‍ നിലനില്‍ക്കുന്നുണ്ടെന്നും ദുരിതാശ്വാസ ക്യാമ്ബുകളിലേക്ക് വരുന്ന വസ്തുക്കള്‍ സിപിഎം പാര്‍ട്ടി ഓഫീസുകളിലേക്ക് മാറ്റുന്നുണ്ടെന്ന് സിപിഐ പോലും പരാതിയുന്നയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയില്‍ ഭക്തര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതില്‍ ഒരു തെറ്റുമില്ലെന്നും തിരക്കേറിയ ക്ഷേത്രങ്ങളില്‍ ഇത്തരം നിയന്ത്രണങ്ങള്‍ കൊണ്ടുവരാറുണ്ടെന്നും എന്നാല്‍ ശബരിമലയില്‍ ഭക്തരെ നിയന്ത്രിക്കില്ലെന്ന് ദേവസ്വം ബോര്‍ഡ് പറയുന്നതിന്റെ പൊരുളറിയില്ലെന്നും വി.മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.