അയ്യപ്പസേവാ സമിതിയുടെ ഹര്‍ത്താലിനെക്കുറിച്ച് അറിയില്ലെന്ന് വി മുരളീധരന്‍

176

കോഴിക്കോട് : ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ അയ്യപ്പാസേവാ സമിതി ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ ഹര്‍ത്താലിനെക്കുറിച്ച് അറിയില്ലെന്ന് ബിജെപി നേതാവും രാജ്യസഭാ എംപിയുമായ വി.മുരളീധരന്‍. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ കടുംപിടുത്തം അവസാനിപ്പിക്കണമെന്നും വി.മുരളീധരന്‍ പറഞ്ഞു. സ്ത്രീ സമൂഹം ഒറ്റക്കെട്ടായി നടത്തുന്ന സമരമാണിത്. സര്‍ക്കാര്‍ വിശ്വാസികളുടെ അഭിപ്രായം കണക്കിലെടുക്കണം. ബിജെപിക്ക് ആരെയും ആക്രമിക്കണമെന്നില്ല. കടകംപള്ളിക്ക് ഒരു മന്ത്രി എന്ന നിലയില്‍ സാമാന്യ വിവരം വേണമെന്നും, കടകംപള്ളി പറയുന്നത് വിഡ്ഢിത്തരമാണെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS