പത്തനംതിട്ട : വിശ്വാസികളല്ലാത്തവരെ ഭക്തരുടെ വേഷം കെട്ടിച്ചു ശബരിമലയില്‍ എത്തിക്കുന്നുവെന്ന് വി മുരളീധരന്‍ എം പി. ഇന്ന് ശബരിമലയില്‍ എത്തിയ യുവതികള്‍ക്ക് ഒപ്പമുണ്ടായിരുന്നത് തൃശൂരിലെ പൊലീസ് ഉദ്യോഗസ്ഥനാണെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യങ്ങളെല്ലാം മുഖ്യമന്ത്രിയുടെ ഓഫീസ് അറിഞ്ഞ് തന്നെയാണ് നടക്കുന്നതെന്നും മുരളീധരന്‍ പറഞ്ഞു. ശബരിമല വിഷയത്തിൽ
സര്‍ക്കാരിന്റേത് ഇരട്ടത്താപ്പാണെന്നും മുരളീധരന്‍ പറഞ്ഞു. ഭക്തരെ സംരക്ഷിക്കുന്നു എന്ന് പറയുന്നതിന് ഒപ്പം തന്നെ വിശ്വാസികള്‍ അല്ലാത്ത യുവതികളെ ശബരിമലയിലേക്ക് കൊണ്ടു വരുന്നുവെന്നും മുരളീധരന്‍ ആരോപിച്ചു.ശബരിമലയ്ക്കായി ഓര്‍ഡിനന്‍സ് ഇറക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന് പരിമിതി ഉണ്ട്. ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാകും അതെന്നും മുരളീധരന്‍ കൂട്ടിച്ചേർത്തു.