തിരുവനന്തപുരം: പൗരത്വ ഭേദഗതിക്കെതിരായി പ്രമേയം പാസാക്കാൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ടെന്ന് കേന്ദ്രസഹമന്ത്രിയും ബിജെപി നേതാവുമായ വി. മുരളീധരൻ. എന്നാൽ സംസ്ഥാനം പാസാക്കിയ പ്രമേയത്തിന് ഒരു സ്വകാര്യബില്ലിന്റെ വിലപോലുമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
പ്രമേയം പാസാക്കാൻ നിയമസഭയ്ക്ക് അധികാരമുണ്ട്. പക്ഷേ പാർലമെന്റ് പാസാക്കിയ നിയമത്തിനെതിരെ ഇത് സാധ്യമാണോയെന്നാണ് ചോദ്യം. പ്രമേയം പാസാക്കാൻ പ്രത്യേക സഭ വിളിച്ചു ചേർത്തത് ധൂർത്താണെന്നും മുരളീധരൻ പറഞ്ഞു.
ലോക കേരള സഭ ലോക തട്ടിപ്പാണെന്നും മുരളീധരൻ ആരോപിച്ചു. രാഷ്ട്രീയ പരിപാടിയായി ഇത് അധപതിച്ചു. പാർട്ടിക്ക് പണം കൊടുക്കുന്നവരെ വിളിച്ച് വിരുന്ന് കൊടുക്കുന്ന പരിപാടിയായി മാറി. കേന്ദ്രവുമായി ഒരു കൂടിയാലോചനയും നടത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.