വിജിലന്‍സ് ഡയറക്ടര്‍ സ്വകാര്യ കാറില്‍ പേ‍ായി മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത് അധാര്‍മികം : വി.മുരളീധരന്‍

150

പാലക്കാട് • വിജിലന്‍സ് ഡയറക്ടര്‍ സ്വകാര്യ കാറില്‍ പേ‍ായി മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത് അധാര്‍മികമാണെന്ന് ബിജെപി ദേശീയ സമിതി അംഗം വി.മുരളീധരന്‍. വിജിലന്‍സ് കൂട്ടിലടച്ച തത്തയല്ലെങ്കില്‍ പിന്നെന്തിനാണ് ഡയറക്ടര്‍ മുഖ്യമന്ത്രിയുമായി കേസിന്റെ കാര്യം സംസാരിക്കുന്നത്. മുഖ്യമന്ത്രിയുടെ തീരുമാനമനുസരിച്ചല്ല വിജിലന്‍സ് പ്രവര്‍ത്തിക്കേണ്ടത്. ഇ.പി.ജയരാജന്റെ പ്രശ്നത്തില്‍ അല്ല അദ്ദേഹം മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയതെങ്കില്‍ അതു വ്യക്തമാക്കാന്‍ അദ്ദേഹം തയാറാകമമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.

NO COMMENTS

LEAVE A REPLY