പെട്രോളിനും ഡീസലിനുമുള്ള നികുതി ഉയർത്തിയത് വി മുരളീധരൻ നിലപാട്‌ വ്യക്തമാക്കണം ; തോമസ്‌ ഐസക്‌

22

തിരുവനന്തപുരം : പെട്രോളിനും ഡീസലിനുമുള്ള കേന്ദ്ര നികുതി കുത്തനെ ഉയർത്തിയതിനെ കുറിച്ചാണ്‌ കേന്ദ്ര സഹമന്ത്രി വി മുരളീധരൻ നിലപാട്‌ വ്യക്തമാക്കേണ്ടതെന്ന്‌ ടി എം തോമസ്‌ ഐസക്‌ ആവശ്യപ്പെട്ടു.

അസംസ്‌കൃത എണ്ണവില ഉയർന്നതുകൊണ്ട്‌ ചില്ലറവിലയിൽ 20 രൂപ കൂട്ടണമെന്നാണ്‌‌ പെട്രോളിയം കമ്പനികളുടെ ആവശ്യം. മുരളീധരൻ കഴിഞ്ഞദിവസം പറയാതെ പറഞ്ഞു വച്ചതുമിതാണ്‌. എന്നാൽ, അസംസ്‌കൃത എണ്ണയുടെ വില കുറഞ്ഞപ്പോൾ പെട്രോളിന്റെയും ഡീസലിന്റെയും വില കുറച്ചോ. ഇത്‌ പറയാനും മന്ത്രിക്ക്‌ ബാധ്യതയുണ്ട്‌. പെട്രോൾ വില നിയന്ത്രണം ഉപേക്ഷിച്ചത്‌ കോൺഗ്രസ്‌ പ്രധാനമന്ത്രി മൻമോഹൻ സിങ്ങാണ്‌. ഇത്‌ ചില്ലറവിൽപ്പനവില കുത്തനെ ഉയരാനിടയാക്കി.

ഇതിനെതിരായ സമരത്തിലൂടെയാണ്‌ 2014-ൽ മോദി അധികാരത്തിലേറിയത്. ഇതേ മോദി ഡീസൽ വിലനിയന്ത്രണവും എടുത്തുകളഞ്ഞു. ഒപ്പം ഡീസൽ നികുതി ഒമ്പതും പെട്രോൾ നികുതി 3.5 ഉം മടങ്ങ്‌ കൂട്ടി.അന്താരാഷ്‌ട്ര വിപണിയിൽ അസംസ്‌കൃത എണ്ണയുടെ വിലവർധനയ്‌ക്ക്‌ ആനുപാതികമായി ഇന്ത്യയിലെ വില വർധിച്ചിട്ടില്ലെന്നാണ്‌ പറയുന്നത്‌.

NO COMMENTS