തിരുവനന്തപുരം: ആക്രമിക്കപ്പെട്ട നടിയെ ചാനല്‍ ചര്‍ച്ചകളിലുടെ അക്രമിക്കപ്പെട്ട നടിയെ വീണ്ടും പീഡിപ്പിക്കുന്നുവെന്ന് ഭരണപരിഷ്കാര കമീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. പുറമെ വലിയ തത്വ ചിന്തകള്‍ പറയുന്നവര്‍ തന്നെയാണ് അതിക്രമം നടത്തുന്നത്. സ്ത്രീകള്‍ക്ക് നല്‍കുന്ന മാന്യതയാണ് സമൂഹത്തിനു മുന്നില്‍ നമ്മുടെ സംസ്കാരത്തിന്റെ അടയാളമെന്നും വി.എസ് പ്രതികരിച്ചു. ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ പ്രഖ്യാപിച്ച് തിരുവനന്തപുരത്ത് നടക്കുന്ന ‘ഞങ്ങള്‍ക്കും പറയാനുണ്ട് അവള്‍ക്കൊപ്പം’ എന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.