വി.എസ്.അച്യുതാനന്ദന് ഇന്ന് 94ാം പിറന്നാള്‍

356

തിരുവനന്തപുരം: വി.എസ്.അച്യുതാനന്ദന് ഇന്ന് 94ാം പിറന്നാള്‍. ചെങ്കൊടി നെഞ്ചിലേറ്റിയ ഈ സഖാവ് കുടുംബാംഗങ്ങള്‍ക്കൊപ്പം ലളിതമായാണ് പിറന്നാള്‍ ആഘോഷിച്ചത്.
ആശംസകള്‍ അറിയിച്ചെത്തുന്നവര്‍ക്ക് ഭാര്യ വസുമതി തയ്യാറാക്കുന്ന പായസം നല്‍കിയും, കുടുംബാംഗങ്ങള്‍ക്കൊപ്പം ഒരുമിച്ച് ലഘു സദ്യ കഴിച്ചുമൊക്കെയാണ് ആഷോഷം നടക്കുന്നത്‌.

1923 ഒക്ടോബര്‍ 20 ന് ആലപ്പുഴ പുന്നപ്രയിലാണ് വിഎസിന്റെ ജനനം. പ്ലാച്ചിമടയിലെ കുടിവെള്ള പ്രശ്‌നം, മതികെട്ടാനിലെ ഭൂമി കൈയേറ്റം, മറയൂരിലെ ചന്ദനക്കൊള്ള തുടങ്ങിയ ജനകീയ പ്രശ്‌നങ്ങളെല്ലാം ജന ശ്രദ്ധയില്‍ കൊണ്ടുവരുന്നതില്‍ അച്യുതാനന്ദന്‍ നിര്‍ണായക പങ്ക് വഹിച്ചു.

NO COMMENTS