ആലപ്പുഴ : പുന്നപ്ര വയലാര്‍ രക്തസാക്ഷികളടക്കമുള്ളവര്‍ പോരാടി നേടിയ സ്വാതന്ത്ര്യവും ജനാധിപത്യ അവകാശങ്ങളും മോദി ഭരണത്തിനു കീഴില്‍ വലിയ വെല്ലുവിളി നേരിടുന്നുവെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍. പുന്നപ്ര വയലാര്‍ രക്തസാക്ഷി വാരാചാരണത്തിന്റെ ഭാഗമായി ആലപ്പുഴ വലിയ ചുടുകാട് രക്തസാക്ഷി സ്മാരകത്തില്‍ നിന്ന് വയലാറിലേക്കുള്ള ദീപശിഖാ പ്രയാണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.