രാമചന്ദ്രന്‍ നായരുടെ വിയോഗം സിപിഐഎമ്മിനും ഇടതുപക്ഷത്തിനും വലിയ നഷ്ടമാണെന്ന് വിഎസ്

245

തിരുവനന്തപുരം: ചെങ്ങന്നൂര്‍ എംഎല്‍എ കെ.കെ രാമചന്ദ്രന്‍ നായരുടെ നിര്യാണത്തില്‍ വി.എസ് അച്യുതാനന്ദന്‍ അനുശോചനം രേഖപ്പെടുത്തി. എംഎല്‍എ എന്ന നിലയില്‍ മാത്രമല്ല, സിപിഐഎം നേതാവ് എന്ന നിലയിലും ചെങ്ങന്നൂര്‍ താലൂക്കിലും ആലപ്പുഴയുടെ കിഴക്കന്‍ പ്രദേശങ്ങളിലും തൊഴിലാളി ബഹുജന പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച നേതാവായിരുന്നു അദ്ദേഹമെന്നും വി.എസ് അനുസ്മരിച്ചു. തികച്ചും സാധാരണക്കാരനായി എല്ലാ വിഭാഗം ജനങ്ങളുടെയും സ്റ്റേഹാദരങ്ങള്‍ പിടിച്ചു പറ്റാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ സിപിഐഎമ്മിനും ഇടതുപക്ഷ പ്രസ്ഥാനത്തിനും അദ്ദേഹത്തിന്റെ വിയോഗം വലിയ നഷ്ടമാണെന്നും വിഎസ് പറഞ്ഞു.

NO COMMENTS