തൃശൂര്‍ : നവലിബറല്‍ നയങ്ങളും ഫാസിസ്റ്റ് പ്രവണതകളും രാജ്യത്തിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയാണെന്നും അതിനെ ചെറുത്തു തോല്‍പ്പിക്കാന്‍ ഇടതുപക്ഷ- മതനിരപേക്ഷ പ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്തി മുന്നോട്ടു പോകേണ്ടതുണ്ടെന്നും ഭരണപരിഷ്കാര കമ്മീഷന്‍ ചെയര്‍മാനുമായ വിഎസ് അച്യുതാനന്ദന്‍. തൃശ്ശൂരില്‍ സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ട് പതാക ഉയര്‍ത്തിയതിന് ശേഷം സാംസാരിക്കുകയായിരുന്നു വിഎസ്. രാവിലെ പത്തിന് റീജനല്‍ തിയേറ്ററിലായിരുന്നു പതാക ഉയര്‍ത്തല്‍. ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി സമ്മേളനം ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് ശേഷം സംഘടനാ റിപ്പോര്‍ട്ടും രാഷ്ട്രീയ റിപ്പോര്‍ട്ടും അവതരിപ്പിക്കും. വൈകിട്ട് ജില്ല തിരിച്ചുള്ള ഗ്രൂപ്പ് ചര്‍ച്ച. നാളെയും മറ്റന്നാളും പൊതുചര്‍ച്ച. ശനിയാഴ്ച മറുപടി.