തിരുവനന്തപുരം : വയലുകളും കുന്നുകളും നിരത്തപ്പെട്ടാല്‍ കേരളം മരുപ്പറമ്പാകുമെന്ന് വി.എസ്. അച്യുതാനന്ദന്. കീഴാറ്റൂരില്‍ വയല്‍ക്കിളി പ്രവര്‍ത്തകര്‍ നടത്തുന്ന സമരത്തിന്റെ പശ്ചാത്തലത്തിലായിരുന്നു വിഎസിന്റെ പ്രസ്താവന. ജലസ്രോതസുകള്‍ ഇല്ലാതാക്കുന്നത് സാമ്രാജ്യത്വവികസന മാതൃകകളാണെന്നും ജലദിനസന്ദേശത്തില് വി.എസ് പറഞ്ഞു.