അമ്മയില്‍ നിന്ന് രാജിവെച്ച നടിമാരുടെ നിലപാട് ധീരമെന്ന് വിഎസ് അച്യുതാനന്ദന്‍

244

തിരുവനന്തപുരം : നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപിനെ ചലച്ചിത്ര നടീനടന്മാരുടെ സംഘടനയായ അമ്മയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച്‌ രാജിവെച്ച നാല് നടികളുടെ നടപടി ധീരമെന്ന് ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്.അച്യുതാനന്ദന്‍. അംഗങ്ങളുടെ അവകാശങ്ങള്‍ക്ക് ഒരു പരിഗണനയും നല്‍കാത്ത സംഘടനയാണ് അമ്മയെന്നും അമ്മ പോലുള്ള സംഘടനകള്‍ സിനിമാ വ്യവസായത്തിന് ഗുണകരമല്ലെന്നും വിഎസ് കുറ്റപ്പെടുത്തി. നടി ഭാവന, റിമാ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, രമ്യാ നമ്ബീശന്‍ എന്നിവരാണ് അമ്മയില്‍ നിന്ന് രാജിവെച്ചത്.

NO COMMENTS