തിരുവനന്തപുരം : ഭരണപരിഷ്കാര കമ്മിഷന്‍ അധ്യക്ഷന് അനുവദിച്ച ഔദ്യോഗിക വസതിയിലേക്ക് വി.എസ് അച്യുതാനന്ദന്‍ താമസം മാറി. ഇന്നലെ ഉച്ചയോടെയാണ് വി.എസ് കുടുംബസമേതം കവടിയാര്‍ ഹൗസിലേക്കു മാറിയത്. ഭരണപരിഷ്കാര കമ്മീഷന്‍റെ ഓഫീസ് സെക്രട്ടേറിയേറ്റില്‍ വേണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന അദ്ദേഹം ഇക്കാര്യം മാധ്യമപ്രവര്‍ത്തകരോു തുറന്നുപറഞ്ഞു. ഭരണപരിഷ്ക്കാര കമ്മിഷന്‍റെ പ്രവര്‍ത്തനം കാര്യക്ഷമമായി നടക്കാന്‍ സെക്രട്ടേറിയേറ്റില്‍ തന്നെ ഓഫീസ് വരുന്നതാണ് നല്ലത്. ഓഫീസിന്‍റെ കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വിവാദങ്ങള്‍ക്കിടയിലും ഓണാശംസകള്‍ നേരാനും വി.എസ്. മറന്നില്ല.
ലോ കോളേജ് ജംഗ്ഷനിലെ ഐ.എം.ജി.കെട്ടിടമാണ് കമ്മിഷന്‍റെ ഓഫീസായി സര്‍ക്കാര്‍ കണ്ടെത്തിയത്. എന്നാല്‍ ഈ തീരുമാനം അംഗീകരിക്കാന്‍ തയ്യാറാകാത്ത വി.എസ്. ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദിനെ കത്തിലൂടെ അതൃപ്തി അറിയിച്ചിരുന്നു. സെക്രട്ടേറിയേറ്റിലെ പുതിയ അനക്സിലെ രണ്ടാം നിലയില്‍ ഓഫീസ് വേണമെന്നതാണു വി.എസിന്‍റെ ആവശ്യം.തന്‍റെ വിശ്വസ്തനായ വി.കെ. ശശിധരനെ പേഴ്സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്താത്ത സര്‍ക്കാര്‍ തീരുമാനത്തിലും വി.എസിന് കടുത്ത വിയോജിപ്പുണ്ട്. സ്റ്റാഫ് നിയമനം അടക്കം കമ്മീഷനുമായി ബന്ധപ്പെട്ട യാതൊരു വിവരങ്ങളും തന്നോടു കൂടിയാലോചിക്കുന്നില്ലെന്ന പരാതി നേരത്തേ തന്നെ അദ്ദേഹം അറിയിച്ചിരുന്നു. ഓഗസ്റ്റ് മൂന്നിനു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് വി.എസിനെ ഭരണപരിഷ്കാര കമ്മീഷന്‍ അധ്യക്ഷനാക്കാന്‍ തീരുമാനിച്ചത്.