തിരുവനന്തപുരം : പരിസ്ഥിതി കയ്യേറ്റവും നാശവുമാണ് പ്രളയക്കെടുതിയ്ക്ക് കാരണമായതെന്ന് ഭരണപരിഷ്‌ക്കാര ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് കേരളം രാഷ്ട്രീയമായാണ് കൈകാര്യം ചെയ്തത്. മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കാനുള്ള നീക്കം എങ്ങനെ അവസാനിച്ചുവെന്ന് നമുക്കറിയാം. ഗാഡ്ഗിൽ പോലെയുള്ള റിപ്പോര്‍ട്ടുകള്‍ നടപ്പാക്കണമെന്നാണ് ഈ പ്രകൃതി ദുരന്തങ്ങള്‍ നമ്മെ പഠിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. അനധികൃത ക്വാറികളുടെ നിര്‍മ്മാണം തടയണം. അനധികൃത മണല്‍ ഖനനം തടയണം, നിലവിലെ വികസനനയം മാറ്റണം, ശാസ്ത്രീയമായി പുനര്‍ നിര്‍മ്മിക്കണം, കേരള വികസനത്തിനായി സമഗ്ര മാസ്റ്റര്‍ പ്ലാന്‍ വേണമെന്നും, അതിനായി വിദഗ്ധരടങ്ങിയ സമിതി വേണമെന്നും വിഎസ് നിയമസഭയില്‍ പറഞ്ഞു.