തിരുവനന്തപുരം : സര്‍ക്കാര്‍ പ്രഖ്യാപിച്ച വനിതാ മതിലിന്റെ പശ്ചാത്തലത്തില്‍ ജാതിസംഘടനകളോടൊപ്പം ചേരുന്നതിനെ വിമര്‍ശിച്ച് വി എസ് അച്യുതാതന്ദന് രംഗത്ത്. ജാതി സംഘടനകള്‍ക്ക് ഒപ്പമുള്ള വര്‍ഗസമരം കമ്മ്യൂണിസ്റ്റ് വിപ്ലവമല്ലെന്ന് അദ്ദേഹം തുറന്നടിച്ചു. ഹിന്ദുത്വ വാദികളുടെ ആചാരം പകര്‍ത്തലല്ല വര്‍ഗസമരമെന്നും ബാലരാമപുരത്തെ ഒരു സ്വകാര്യ ചടങ്ങില്‍ വിഎസ് പറഞ്ഞു.