തിരുവനന്തപുരം : ശബരിമല സ്ത്രീ പ്രവേശനത്തെ പിന്തുണക്കുന്നതില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജന്ദ്രന്‍ പിന്നിലായെന്ന് വി. എസ് അച്ചുതാനന്ദന്‍. കാനത്തിന്റെ മനസ്സില്‍ മതില്‍ എന്ന ആശയം ശക്തമായി ഉണ്ടായതു കൊണ്ടാവാം അത്. വനിതാ മതിലിന് താന്‍ എതിരല്ലെന്ന് വി. എസ് പറഞ്ഞു. വര്‍ഗ സമരത്തെ കുറിച്ച് താന്‍ പറഞ്ഞത് കാനം തെറ്റിദ്ധരിച്ചുവെന്നും വി. എസ് കൂട്ടിച്ചേർത്തു. സിപിഎം നേതൃത്വം നല്‍കുന്ന ഇടതുമുന്നണിയാണ് വനിതാ മതില്‍ തീരുമാനിച്ചത്. വിഎസ് ഇപ്പോഴും സിപിഎം ആണെന്നാണ് തന്റെ വിശ്വാസമെന്നും കാനം പറഞ്ഞിരുന്നു.