വെള്ളാപ്പള്ളി നടേശനെതിരായ മൈക്രോഫിനാന്‍സ് കേസില്‍ വി.എസ്.അച്യുതാനന്ദന്‍ കക്ഷി ചേരും

150

തിരുവനന്തപുരം • എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ മൈക്രോഫിനാന്‍സ് കേസില്‍ വി.എസ്.അച്യുതാനന്ദന്‍ കക്ഷി ചേരും. എഫ്‌ഐആര്‍ റദ്ദാക്കണമെന്ന വെള്ളാപ്പള്ളിയുടെ ഹര്‍ജിയിലാണ് വിഎസിന്റെ ഇടപെടല്‍.കേസ് അട്ടിമറിക്കാനുള്ള വെള്ളാപ്പള്ളിയുടെ ചെപ്പടിവിദ്യകള്‍ വിലപ്പോകില്ല. പാവപ്പെട്ട സ്ത്രീകളെ സാമ്ബത്തികമായി ചൂഷണം ചെയ്ത വെള്ളാപ്പള്ളിക്കെതിരായ കേസില്‍ സര്‍ക്കാര്‍ അതീവ ജാഗ്രത പാലിക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനെ വെള്ളാപ്പള്ളി സന്ദര്‍ശിച്ചതിനു പിന്നാലെയാണ് വിഎസിന്റെ പ്രസ്താവന.മൈക്രോഫിനാന്‍സ് കേസില്‍ വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് എഫ്‌ഐആര്‍ റജിസ്റ്റര്‍ െചയ്തിരുന്നു.ഇദ്ദേഹമടക്കം അഞ്ചു പ്രതികളെയാണ് എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

NO COMMENTS

LEAVE A REPLY