തിരുവനനന്തപുരം: കഴിഞ്ഞ നിയമസഭാ തിരഞ്ഞടുപ്പില്‍ വി.എസ് അച്യുതനാന്ദന്‍ വോട്ട് ചെയ്യുന്നത് ജി.സുധാകരന്‍ എത്തി നോക്കിയ കേസില്‍ പോലീസ് വിഎസിന്റെ മൊഴിയെടുത്തു. താന്‍ വോട്ട് ചെയ്യുന്നത് ആരെങ്കിലും നോക്കിയതായി അറിയില്ലെന്ന് വിഎസ് മൊഴി നല്‍കി. വിഎസിന്റെ മകന്‍, മകള്‍ എന്നിവരുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.തിരഞ്ഞടുപ്പില്‍ വിഎസ് വോട്ട് രേഖപ്പെടുത്താനായി ബൂത്തിലെത്തിയപ്പോള്‍ അമ്ബലപ്പുഴ മണ്ഡലം സ്ഥാനാര്‍ഥിയായിരുന്ന ജി.സുധാകരന്‍ നോക്കി നിന്നതിന് യു.ഡി.എഫ് ,എന്‍.ഡി.എ നേതാക്കള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു.തുടര്‍ന്ന് സംസ്ഥാന മഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ നിര്‍ദേശ പ്രകാരമാണ് കേസെടുത്തിരുന്നത് .വോട്ട് ചെയ്യാന്‍ നിര്‍ബന്ധിച്ചു, വോട്ടിങ്ങില്‍ ക്രമരഹിതമായി ഇടപ്പെട്ടു തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ആലപ്പുഴ ഡിവൈ.എസ്.പി എം.ഇ ഷാജഹാനാണ് അന്വേഷണ ചുമതല.
കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയ നടപടി നിയമ വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച് കേരളത്തിന്റെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ഇ.കെ മാജിക്കെതിരെ ജി.സുധാകരനും കേന്ദ്ര തിരഞ്ഞെടുപ്പ കമ്മീഷന് പരാതി നല്‍കിയിരുന്നു.