ജേക്കബ് തോമസ് വിജിലന്‍സ് ജയറക്ടര്‍ സ്ഥാനത്ത് നിന്നൊഴിയേണ്ടതില്ലെന്ന് വിഎസ് അച്യുതാനന്ദന്‍

165

ആലപ്പുഴ: ജേക്കബ് തോമസ് വിജിലന്‍സ് ജയറക്ടര്‍ സ്ഥാനത്ത് നിന്നൊഴിയേണ്ടതില്ലെന്ന് വിഎസ് അച്യുതാനന്ദന്‍. സിവില്‍ സര്‍വ്വീസിന് തന്നെ അഭിമാനമാണ് ജേക്കബ് തോമസ്. അദ്ദേഹം സ്ഥാനമൊഴിയേണ്ട ഒരു സാഹചര്യവും നിലനില്‍ക്കുന്നില്ല – വിഎസ് പറഞ്ഞു. അഴിമതിക്കാരായ കറുത്ത ശക്തികളാണ് ജേക്കബ് തോമസിനെതിരായ നീക്കങ്ങള്‍ക്ക് പിറകില്‍. അഴിമതി വീരന്‍മാര്‍ ജേക്കബ് തോമസിനെതിരെ കുപ്രചാരണം അഴിച്ചു വിട്ടിരിക്കുകയാണ്. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ ജേക്കബ് തോമസിനെ ഇവര്‍ അനുവദിക്കില്ല, എന്നാല്‍ ഇവരുടെ ശ്രമങ്ങള്‍ ഫലം കാണില്ലെന്നും വിഎസ് പറഞ്ഞു.

NO COMMENTS

LEAVE A REPLY