വിഎസിന് ഇന്ന് തൊണ്ണൂറ്റിമൂന്നാം പിറന്നാള്‍

211

തിരുവനന്തപുരം: വിഎസിന് ഇന്ന് തൊണ്ണൂറ്റിമൂന്നാം പിറന്നാള്‍. ഇത്തവണയും പിറന്നാളിന് ആഘോഷമൊന്നുമില്ലെന്നും കുടുംബാഗങ്ങളോടൊത്ത് ഒരു സദ്യ മാത്രമെ ഉള്ളുവെന്നും അദ്ദേഹം പറഞ്ഞു. ജന്മദിനവുമായി ബന്ധപ്പെട്ട് രാവിലെ മാധ്യമങ്ങളെ കണ്ട വിഎസ് മാധ്യമപ്രവര്‍ത്തകരുടെ എല്ലാ ചോദ്യങ്ങള്‍ക്കും നന്ദി എന്ന മറുപടി മാത്രമാണ് നല്‍കിയതും. കണ്ണൂരിലെ സംഘര്‍ഷങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കാന്‍ എല്ലാവരും ഒന്നിച്ചിരിക്കണം. സമാധാനപൂര്‍ണമായ ജീവിതം ഭാവി കേരളത്തിനും ഭാവിതലമുറയ്ക്കും അത്യന്താപേക്ഷിതമാണെന്നും പിറന്നാള്‍ ദിനത്തില്‍ വിഎസ് മാതൃഭൂമിക്ക് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY