വി.എസ് അച്യുതാന്ദന്‍ എം.എല്‍.എ ഹോസ്റ്റലിലെ മുറി ഒഴിയണം : സ്പീക്കറുടെ ഓഫീസ്

201

തിരുവനന്തപുരം: ഭരണപരിഷ്കരണ കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാന്ദന്‍ എം.എല്‍.എ ഹോസ്റ്റലിലെ മുറി ഒഴിയണമെന്ന് സ്പീക്കറുടെ ഓഫീസ് ആവശ്യപ്പെട്ടു. കമ്മീഷന് ഐ.എം.ജിയില്‍ ഓഫീസ് അനുവദിച്ചതിനാലാണ് ഈ നിര്‍ദേശം. ഇന്നു തന്നെ മുറി ഒഴിയാനാണ് നിര്‍ദേശം. ഭരണ പരിഷ്കരണ കമ്മീഷന് ഓഫീസ് അനുവദിക്കാന്‍ വൈകിയതിനാല്‍ എം.എല്‍.എ ഹോസ്റ്റലിലെ മുറിയിലാണ് കമ്മീഷന്‍ യോഗം ചേര്‍ന്നിരുന്നത്. കമ്മീഷന്‍റെ ആദ്യ യോഗം വി.എസിന്‍റെ ഔദ്യോഗിക വസതിയിലാണ് ചേര്‍ന്നിരുന്നത്.

NO COMMENTS

LEAVE A REPLY