തിരുവനന്തപുരം • വിഴിഞ്ഞം തുറുമുഖകരാര്‍ സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് വി.എസ്.അച്യുതാനന്ദന്‍ നിയമസഭയില്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്‍റെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായ കരാറിന് കൂട്ടുനിന്ന ഉദ്യോഗസ്ഥരെ മാറ്റണം. എല്‍ഡിഎഫ് നേരത്തെ ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്ബുണ്ടെന്നാണ് സി.എ.ജി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഉമ്മന്‍ ചാണ്ടിയും കൂട്ടരും ചേര്‍ന്ന് വിഴിഞ്ഞത്തെ കൊള്ളയടിച്ച് അദാനിക്ക് നല്‍കുകയായിരുന്നുവെന്നും വിഎസ് ഉപക്ഷേപത്തിലൂടെ നിയമസഭയില്‍ ആരോപിച്ചു. അതേസമയം, വിഴിഞ്ഞം പദ്ധതി സംബന്ധിച്ച് മുഖ്യമന്ത്രി നേരത്തെ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നായിരുന്നു തുറമുഖമന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ മറുപടി. വിഎസ് ആവശ്യപ്പെട്ട അന്വേഷണത്തോട് യോജിപ്പാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞെങ്കിലും ഇക്കാര്യത്തില്‍ വ്യക്തമായ മറുപടി നല്‍കാന്‍ തുറമുഖമന്ത്രി തയ്യാറായില്ല.