സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന കുമ്മനത്തെയും കൂട്ടരെയും കേരളത്തില്‍ നിന്ന് ചവിട്ടി പുറത്താക്കണം : വി.എസ്

152

തിരുവനന്തപുരം: സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന കുമ്മനത്തെയും കൂട്ടരെയും കേരളത്തില്‍ നിന്ന് ചവിട്ടി പുറത്താക്കണമെന്ന് മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ നിയമസഭയില്‍ പറഞ്ഞു. നോട്ട് നിരോധനം വന്ന് ആദ്യ ദിവസത്തിന് ശേഷം തന്നെ ജനങ്ങള്‍ കണ്ണ് തുറന്ന് പ്രതിഷേധിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ജനങ്ങള്‍ ഇവിടെ അരിവാങ്ങാന്‍ പണത്തിനായി വരി നില്‍ക്കുമ്പോള്‍ ബി.ജെ.പി ക്കാരുടെ അക്കൗണ്ടില്‍ അനധികൃത പണം കുമിഞ്ഞ് കൂടുകയാണെന്നും വി.എസ് ആരോപിച്ചു. കള്ളപ്പണം തടായാനാണ് നോട്ട് നിരോധന നടപടിയെന്ന് പറയുന്ന പ്രധാനമന്ത്രി ധൈര്യമുണ്ടെങ്കില്‍ അദാനിയെയും, അംബാനിയെയുമെല്ലാം തൊട്ടുനോക്കൂവെന്നും അപ്പോ കാണാം കളിയെന്നും വി.എസ് പറഞ്ഞു. പ്രധാനമന്ത്രി വന്‍ കിടക്കാരുടെ ബ്രാന്‍ഡ് അംബാസിഡാറാവുകയാണ്. അവര്‍ക്കെതിരെ നടപടിയെടുത്താല്‍ വന്‍ കിടക്കാരുമായുള്ള എല്ലാ ബിസിനസും അവസാനിപ്പിക്കേണ്ടി വരുമെന്ന് മോദിക്കറിയാം. അതുകൊണ്ടാണ് പാവപ്പെട്ടവരെ ശ്വസംമുട്ടിച്ച്‌ കൊല്ലുന്ന നടപടിയെടുത്തിട്ടും പരിഹാരം കാണാന്‍ ശ്രമിക്കാത്തതെന്നും വി.എസ് പറഞ്ഞു. സഹകരണ പ്രശ്നത്തിന് പരിഹാരം കാണാന്‍ സംയുക്ത പ്രമേയം പാസാക്കാനാണ് ചൊവ്വാഴ്ച പ്രത്യേക നിയമസഭാ സമ്മേളനം ചേര്‍ന്നത്.

NO COMMENTS

LEAVE A REPLY