തിരുവനന്തപുരം • അഞ്ചേരി ബേബി വധക്കേസില്‍ വിടുതല്‍ ഹര്‍ജി തള്ളിയ സാഹചര്യത്തില്‍ വൈദ്യുത മന്ത്രി എം.എം.മണിയെ മന്ത്രിസഭയില്‍ നിന്നു മാറ്റണമെന്ന് ഭരണപരിഷ്കാര കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദന്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി വിഎസ് കേന്ദ്രനേതൃത്വത്തിന് കത്തയച്ചു. കൊലക്കേസില്‍ പ്രതിയായ വ്യക്തി മന്ത്രിസഭയില്‍ തുടരുന്നത് അധാര്‍മികമാണ്. കോടതി വിധി കണക്കിലെടുത്ത് ഉചിതമായ തീരുമാനമെടുക്കണമെന്നും വിഎസിന്റെ കത്തില്‍ വ്യക്തമാക്കുന്നു.